പിണറായി വിജയൻ സർക്കാരിന്റെ അവസാന വർഷം പിആർ പ്രവർത്തനത്തിനായി കിഫ്ബിയിൽ നിന്ന് ചെലവഴിച്ചത് നൂറ് കോടിയലധികം രൂപ

പിണറായി വിജയൻ സർക്കാരിന്റെ അവസാന വർഷം പിആർ പ്രവർത്തനത്തിനായി കിഫ്ബിയിൽ നിന്ന് ചെലവഴിച്ചത് നൂറ് കോടിയലധികം രൂപ

  • കിഫ്ബിയുടെ അടിസ്ഥാനതത്വങ്ങളിൽ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് ‘എന്റെ കേരളം’, ‘സി.എം വിത്ത് മി’ പരിപാടികൾക്കായി 2025-26 വർഷത്തിൽ 100 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കണക്കുകൾ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ അവസാന വർഷം പിആർ പ്രവർത്തനത്തിനായി കിഫ്ബിയിൽ നിന്ന് ചെലവഴിച്ചത് നൂറ് കോടിയലധികം രൂപ. കിഫ്ബിയുടെ അടിസ്ഥാനതത്വങ്ങളിൽ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് ‘എന്റെ കേരളം’, ‘സി.എം വിത്ത് മി’ പരിപാടികൾക്കായി 2025-26 വർഷത്തിൽ 100 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കണക്കുകൾ.2025-26 വർഷത്തെ കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം, സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 2025 ഏപ്രിൽ-മെയ് മാസങ്ങളിൽ ജില്ലകളിൽ നടത്തിയ ‘എന്റെ കേരളം’ പദ്ധതിക്കായി 96.44 കോടി രൂപയും ‘സി.എം വിത്ത് മി’ പദ്ധതിക്കായി 6.14 കോടി രൂപയുമാണ് ചെലവഴിച്ചത്.

പരിപാടികളുടെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട ചെലവുകൾ നിറവേറ്റുന്നതിനായി സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് ചെലവുകളും വരുത്തിയത്. കൂടാതെ അവ നേരിട്ടുള്ള പ്രോജക്റ്റ് ചെലവുകളായി രേഖപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കുകയാണ് കിഫബിയുടെ പ്രധാന ലക്ഷ്യം. അങ്ങനെയിരിക്കെ രാഷ്ട്രീയ പ്രചാരണത്തിനായി തുക മാറ്റിയ നടപടി അനുചിതമാണെന്നും ഫണ്ട് ദുരുപയോഗം നടത്തുകയുമായിരുന്നെന്നും സാമ്പത്തിക വിദഗ്‌ധൻ കെപി കണ്ണൻ പറഞ്ഞു. കിഫ്ബിയുടെ ഫണ്ടുകളിൽ ഭൂരിഭാഗവും വായ്പ്‌പകളാണെന്നിരിക്കെ അത് സർക്കാരിന്റെ പ്രചാരണങ്ങൾക്കോ പരസ്യങ്ങൾക്കേ വേണ്ടി ചെലവഴിക്കാൻ പാടില്ല. അത് സർക്കാർ പണമാണെങ്കിൽ പോലും. തുക ചെലവിട്ടതിൽ സർക്കാർ ഗൗരമായ പരിശോധന നടത്തണമെന്നും നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂരി ആൻഡ് കമ്പനി നടത്തിയ ഓഡിറ്റിങിലാണ് ഈ പരാമശം ഉള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )