
പുറക്കാട് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് ജീവനം കാൻസർ സൊസൈറ്റിയും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ:നിതിൻ രാജ് ക്ലാസ് നയിച്ചു.

കാൻസർ ബോധവൽക്കരണ ക്ലാസ്
പുറക്കാട് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് ജീവനം കാൻസർ സൊസൈറ്റിയും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.07.11.26 ന് പുറക്കാട് സൗത്ത് എൽ.പി.സ്കൂളിൽ വെച്ച് നടന്ന ക്ലാസ് കൊയിലാണ്ടി വയോമിത്രം മെഡിക്കൽ ഓഫീസർ
ഡോ:ജിജോമോഹനൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ:നിതിൻ രാജ് ക്ലാസ് നയിച്ചു.

ആശ്രയയുടെ ചെയർമാൻ രവി നവരാഗ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാൻസറിനെ അതിജീവിച്ച ജീവനം സൊസൈറ്റിയിലെ അനിൽ ,അനുപ്രിയ, ലീലാദാസ് എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു.
സി.പി.പ്രകാശൻ, കരിം വടക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അനിൽ സ്വാഗതവും പുഷ്പാ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.
CATEGORIES News
TAGS LOCAL NEWS
