
പൈതൃക നെൽവിത്തുകളുടെ കാവലാളായ ചെറുവയൽ രാമൻ അന്തരിച്ചു
- കാർഷിക മേഖലയിലെ സംഭാവന കണക്കിലെടുത്ത് 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു
കോഴിക്കോട്: പൈതൃക നെൽവിത്തുകളുടെ കാവലാളായ ചെറുവയൽ രാമൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.കാർഷിക മേഖലയിലെ സംഭാവന കണക്കിലെടുത്ത് 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കൃഷിക്കുപുറമെ നല്ലൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് രാമൻ. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു.

2011ൽ ഹൈദരാബാദിൽവച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2016 ലെ ജനിതക സംരക്ഷണ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
CATEGORIES News
