
പൊന്നിൻ്റെ വില കുതിക്കുന്നു;സ്വർണവില വീണ്ടും 1,20,000ന് മുകളിൽ
- ഇന്ന് 1,20,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക്ശേഷം സ്വർണവില വീണ്ടും 1,20,000ന് മുകളിൽ. പവന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 1,20,000ന് മുകളിൽ എത്തിയത്. ഇന്ന് 1,20,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വർധിച്ചത്. 15,030 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 20 ദിവസത്തിനിടെ പവൻ വിലയിൽ 15,000 രൂപയുടെ വർധനയാണ് ഉണ്ടായത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയുടെ കുതിപ്പിന് കാരണം. ഡോളർ ദുർബലമായതും അമേരിക്കൻ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വർണത്തിന് കരുത്തേകി. യുഎസ് ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വർണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
