പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചു; പൊലീസിൽ നിന്നും 5000 രൂപ പിഴ ഈടാക്കി

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചു; പൊലീസിൽ നിന്നും 5000 രൂപ പിഴ ഈടാക്കി

  • കണ്ണൂർ ടൗൺ സ്ക്വയറിന് സമീപം ഇൻഡോർ സ്റ്റേഡിയത്തിൻ്റെ പരിസരത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്.

കണ്ണൂർ: മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് പിഴ. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിനാണ് പിഴയിട്ടത്. കണ്ണൂർ ടൗൺ സ്ക്വയറിന് സമീപം ഇൻഡോർ സ്റ്റേഡിയത്തിൻ്റെ പരിസരത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സക്വാഡ് പൊലീസിൽ നിന്ന് പിഴ ഈടാക്കി.

കഴിഞ്ഞ ബുധനാഴച ഉച്ചക്ക് മാലിന്യം കത്തിച്ചെന്നാണ് പൊലീസിനെതിരെയുള്ള പരാതി. പൊലീസ് മൈതാനിയിൽ വൻതോതിൽ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം പരാതി നൽകുകയായിരുന്നു. ഹരിതകർമ്മ സേനക്ക് നൽകി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചവയിലുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )