ഫുട്ബോൾ ആവേശം കൊടുമുടിയിൽ എത്തിനിൽക്കുന്ന ഈ വേളയിൽ കൊയിലാണ്ടിയുടെ സ്വന്തം ഫുട്ബോൾ ഗുരുവായ ശ്രീജിത്ത് സ്പീഡിനെ ഓർക്കാതെ വയ്യ

ഫുട്ബോൾ ആവേശം കൊടുമുടിയിൽ എത്തിനിൽക്കുന്ന ഈ വേളയിൽ കൊയിലാണ്ടിയുടെ സ്വന്തം ഫുട്ബോൾ ഗുരുവായ ശ്രീജിത്ത് സ്പീഡിനെ ഓർക്കാതെ വയ്യ

  • കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരൻ അമർ മുഹമ്മദ് ഇദ്ദേഹത്തിന്റെ ശിഷ്യനാണ്

1999-ൽ അണ്ടർ-19 കേരള ടീമിന്റെ താരമായും അതേ വർഷം ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാരനായും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മികച്ച ഫുട്ബോൾ താരമായും തിളങ്ങിയ ശ്രീജിത്ത്, 2011 മുതൽ കൊയിലാണ്ടിയുടെ കായിക രംഗത്ത് സജീവ സാന്നിധ്യമാണ്.ഭവൻസ് സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നതിനൊപ്പം, കൊയിലാണ്ടി സ്റ്റേഡിയത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി വന്നിരുന്നു യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ നൂറുകണക്കിന് കുട്ടികൾക്ക് പരിശീലനം നൽകി നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരൻ അമർ മുഹമ്മദ് ഇദ്ദേഹത്തിന്റെ ശിഷ്യനാണ് ഒരു പരിശീലകൻ എന്നതിലുപരി, യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന വഴികാട്ടിയാണ് ശ്രീജിത്ത്.


അർജന്റീനയുടെ കടുത്ത ആരാധകനും മെസ്സിയുടെ വലിയ ഫാനുമായ ശ്രീജിത്തിന്റെ വിശ്വാസം ലളിതമാണ് ഒരു ഓൾറൗണ്ട് പ്ലെയർ എന്ന നിലയിൽ മെസ്സിയുടെ അസാധാരണ മികവ് ടീമിനെ വീണ്ടും വിജയത്തിലേക്ക് നയിക്കും.
മൈതാനത്ത് കളിക്കാരനായും, മൈതാനത്തിന് പുറത്തൊരു പരിശീലകനായും, ഫുട്ബോളിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ശ്രീജിത്ത് സ്പീഡ് ഇപ്പോഴും പരിശീലനം തുറന്നു കൊണ്ടിരിക്കുന്നുണ്ട്കളിയോടുള്ള സ്നേഹം…കുട്ടികളോടുള്ള പ്രതിബദ്ധത…
വിജയങ്ങളേക്കാൾ വലിയ സമർപ്പണം അതിന്റെ പേരാണ് ശ്രീജിത്ത് സ്പീഡ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )