
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
രാജ്യത്തെ നിയമങ്ങളെന്നും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ഒരേനിയമം ബാധകമാകണമെന്നുമാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കരുത് രാജ്യത്തെ നിയമങ്ങളെന്നും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി തുടങ്ങി എല്ലാ മതവിഭാഗങ്ങൾക്കും ഒരേനിയമം ബാധകമാകണമെന്നുമാണ് ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരുംദിവസങ്ങളിൽ ബിജെപി സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
