ബേപ്പൂർ സുൽത്താനെ ഓർത്ത് പുളിയഞ്ചേരി യു.പി. സ്‌കൂൾ

ബേപ്പൂർ സുൽത്താനെ ഓർത്ത് പുളിയഞ്ചേരി യു.പി. സ്‌കൂൾ

  • മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കൃതിയിലെ സൈനബയായി ഏക കഥാപാത്രാവതരണം നടത്തിയ ശ്രീ ബാല കെ ശ്രദ്ധേയ പ്രകടനത്തിലൂടെ സദസ്സിന്റെ കൈയടി നേടി

പുളിയഞ്ചേരി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും “ബേപ്പൂർ സുൽത്താൻ” എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം പുളിയഞ്ചേരി യു.പി. സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.ബഷീറിന്റെ കഥാപാത്രങ്ങൾ വിദ്യാർത്ഥികൾ വേദിയിലെത്തിച്ചത് ആകർഷണമായി. മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കൃതിയിലെ സൈനബയായി ഏക കഥാപാത്രാവതരണം നടത്തിയ ശ്രീ ബാല കെ ശ്രദ്ധേയ പ്രകടനത്തിലൂടെ സദസ്സിന്റെ കൈയടി നേടി. തുടർന്ന് പാത്തുമ്മ, മജീദ്, സുഹറ, ആനവാരി രാമൻ നായർ, സൈനബ തുടങ്ങിയ ബഷീറിയൻ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയുമായി വിദ്യാർത്ഥികൾ വേദിയിലെത്തി.

ബഷീറിന്റെ ജീവിതവും സാഹിത്യസൃഷ്ടികളും പരിചയപ്പെടുത്തുന്ന സംഗീതശില്പവും, അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കിയ ഒപ്പനയും പരിപാടിക്ക് മാറ്റുകൂട്ടി.വിദ്യാരംഗം കൺവീനർ സരിത രയരോത്ത് സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് അധ്യക്ഷത വഹിച്ചു. കെ. പി. റീജ മുഖ്യപ്രഭാഷണം നടത്തി. റഷീദ് പുളിയഞ്ചേരി നന്ദി രേഖപ്പെടുത്തി.ബഷീർ ദിന ക്വിസ് മത്സരത്തിൽ
അഹൻ കൃഷ്‌ണ വി ഒന്നാം സമ്മാനവുംധ്രുവ ദർശ് വി രണ്ടാം സമ്മാനവും
അദ്രിനാഥ് എസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )