
ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരിൽ നാല് പേർക്ക് ശ്വാസതടസം ;ഒരാൾ മരിച്ചു
- ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയവരിൽ ശ്വാസതടസം നേരിട്ടതിൽ ഒരാൾക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാർക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.

ഷഹബേദ് അടക്കം നാല് പേർക്കായിരുന്നു ശ്വാസം തടസ്സം അനുഭവപ്പെട്ടത്. നാല് പേരും കുഴഞ്ഞു വീഴുകയായിരുന്നു. 12 പേരാണ് ആകെ ബോട്ടിൽ ഉണ്ടായിരുന്നത്. എഞ്ചിൻ റൂമിൽ വെള്ളം കയറിയതിൻ്റെ കാരണം നോക്കാൻ പോയപ്പോൾ ആണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
CATEGORIES News
