ബ്രേക്ക് തകരാറിൽപ്പെട്ട ടിപ്പർ ലോറി റോഡിൽ മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

ബ്രേക്ക് തകരാറിൽപ്പെട്ട ടിപ്പർ ലോറി റോഡിൽ മറിഞ്ഞു; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്

  • അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. മറിഞ്ഞുകിടന്ന ലോറി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചതോടെ ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം പെട്രോൾ പമ്പിന് സമീപം ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി ബ്രേക്ക് തകരാറിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. അപകടത്തിൽ ലോറിയുടെ ഡ്രൈവർ വാഹനത്തിനുള്ളിൽ അകപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ പുറത്തെടുത്ത് ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. മറിഞ്ഞുകിടന്ന ലോറി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിച്ചതോടെ ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )