
ഭരണഭാഷാ വാരാഘോഷ സമാപന സമ്മേളനം സംഘടിപ്പിച്ചു
സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. സുധാകരൻ, കെ.എം. നജീബ്, നഗരസഭാ സെക്രട്ടറി പാർവതി ചന്ദ്രൻ KAS.AE ശിവപ്രസാദ്, കൗൺസിലർ തസ്നിയ ടീച്ചർ, സൂപ്രണ്ട് റിച്ചാർഡ്, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഭരണഭാഷാ വാരാഘോഷ കമ്മിറ്റി കൺവീനർ ശ്രീനി പി.കെ. സ്വാഗതം ആശംസിച്ചു. സീനിയർ ക്ലർക്ക് സനില നന്ദി രേഖപ്പെടുത്തിഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു
CATEGORIES News
