മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം

മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം

  • ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കയ്യേറ്റവുമുണ്ടായി.

കണ്ണൂർ: മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കയ്യേറ്റവുമുണ്ടായി. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ വെച്ചാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാസർകോട് നീലേശ്വരത്തും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. അഞ്ചിടങ്ങളിൽ വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി മന്ത്രി ഒ.ജെ.ജനീഷ് പ്രതികരിച്ചു.

തളിപ്പറമ്പിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കല്ലുകൊണ്ടും കൈകൾകൊണ്ടും വാഹനത്തിന് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസുകാർ നോക്കിനിൽക്കെയാണ് അക്രമികൾ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിന് ശേഷവും കേടുപാടുകൾ സംഭവിച്ച അതേ വാഹനത്തിൽത്തന്നെ മന്ത്രി യാത്ര തുടർന്നു. പിന്നാലെ പയ്യന്നൂരിൽ എത്തിയപ്പോഴും മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരുംവാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിന് ശേഷവും കേടുപാടുകൾ സംഭവിച്ച അതേ വാഹനത്തിൽത്തന്നെ മന്ത്രി യാത്ര തുടർന്നു. പിന്നാലെ പയ്യന്നൂരിൽ എത്തിയപ്പോഴും മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐക്കാരും തമ്മിൽ നടുറോഡിൽ രൂക്ഷമായ കയ്യാങ്കളിയുണ്ടായി. സന്ദീപ് വാര്യർ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )