
മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് 77 പേർക്ക്
- കഴിഞ്ഞവർഷമാണ് കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചത്
മലപ്പുറം : ജില്ലയിൽ ഒരു വർഷത്തിനിടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത് 77 പേർക്കെന്ന ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കണക്കുകൾ. അഞ്ച് വർഷത്തിനിടെ 126 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുകയും 27 പേർക്ക് ജീവൻ നഷ്ടമായതായും കണക്കുകളിലുണ്ട്. കഴിഞ്ഞവർഷമാണ് കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചത്. 2025ൽ മസ്തിഷ്കജ്വരം ബാധിച്ച് 77 പേരിൽ എട്ട് രോഗികൾക്കാണ് ജീവൻ നഷ്ടമായത്. 2021ൽ ഒരൊറ്റ കേസാണ് ജില്ലയി ൽ റിപ്പോർട്ട് ചെയ്തത്.

2022ൽ രണ്ട് കേസുകളും 2023ൽ ആറ് കേസുകളും 2024ൽ 40 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഓരോ വർഷവും രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതും പരിശോധനകൾ വ്യാപകമാക്കിയതുമാണ് രോഗികളുടെ എണ്ണം ഉയരാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ വി ലയിരുത്തുന്നു.
CATEGORIES News
