
മഴക്കെടുതിയിൽ ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
- കേരളം വെള്ളത്തിലാണെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വിരുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു
തിരുവനന്തപുരം:മഴക്കെടുതിയിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കേരളം വെള്ളത്തിലാണെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വിരുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പട്ടു..ജനങ്ങൾ ദുരിത്തിലാകുമ്പോൾ വിഭവസമൃദ്ധമായ വിരുന്നിൽ മുഴുകുകയാണ് മുഖ്യമന്ത്രിയെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ട് പ്രളയക്കെടുതിയിലും മുന്നിൽ നിന്ന് നയിച്ച ഒരു ക്യാപ്റ്റൻ ഇവിടെ ഉണ്ടായിരുന്നു. ഇച്ഛാശക്തിയുടെ കാര്യത്തിൽ സതീശൻ പിണറായിയെ മാതൃകയാക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. അധ്യാപക നിയമനത്തിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ ഉൾപ്പെടുത്തിയത് അഴിമതി നടത്താനാണെന്നും വിമർശനമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നും ബന്ധപ്പെട്ട മന്ത്രിമാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
