മുഖ്യമന്ത്രിയാരാണെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് – പിണറായി വിജയൻ

മുഖ്യമന്ത്രിയാരാണെന്ന് അറിഞ്ഞിട്ട് മതി പ്രതിപക്ഷ നേതാവ് – പിണറായി വിജയൻ

  • ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് സഖ്യം ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിഞ്ഞതിന് ശേഷം മാത്രം പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ചാൽ മതിയെന്ന് പിണറായി വിജയൻ. ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് വരുന്നത് തനിക്കൊപ്പം സീനിയോറിറ്റിയുള്ള ഒരാളാണെങ്കിൽ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പിണറായി വിജയൻ ആലോചിക്കാനിടയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. വളരെ ജൂനിയറായ ഒരാൾ മുഖ്യമന്ത്രിയായി വരുമ്പോൾ അദ്ദേഹത്തിന് കീഴിൽ പ്രതിപക്ഷ നേതാവായി ഇരിക്കാൻ പിണറായി സന്നദ്ധനായേക്കില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )