മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

  • ഹർജി നാളെ പരിഗണിക്കും

കൊച്ചി: ബലാത്സംഗകേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. രാഹുൽ ഹൈക്കോടതിയെ സമീപിച്ചത് മുതിർന്ന അഭിഭാഷകൻ എസ്.രാജീവ് വഴിയാണ്. ഹർജി നാളെ പരിഗണിക്കും. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.

രാഹുൽ ഇന്നലെ കേരളാ-കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )