യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്; എമിറേറ്റ്സ് സർവീസുകൾ 96 ശതമാനവും പുനസ്ഥാപിച്ചു

യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്; എമിറേറ്റ്സ് സർവീസുകൾ 96 ശതമാനവും പുനസ്ഥാപിച്ചു

  • നിലവിൽ 72 രാജ്യങ്ങളിലായി 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട്.

ദുബൈ: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ ആഗോള ശൃംഖലയുടെ 96 ശതമാനവും പുനസ്ഥാപിച്ചു. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാതയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിച്ചത്. നിലവിൽ 72 രാജ്യങ്ങളിലായി 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് സർവീസ് നടത്തുന്നുണ്ട്.

പ്രതിവാരം 1,300-ലധികം സർവീസുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്ചകളിൽ അമേരിക്ക,യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, ജിസിസി, ഓസ്ട്രേലേഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു.തടസ്സങ്ങൾക്കിടയിലും 47 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ എമിറേറ്റ്സിന് സാധിച്ചു. ഇത് യാത്രക്കാർക്ക് എയർലൈനിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസ്താവനയിൽ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )