യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെയും അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിനെതിരെയും വ്യാപാരികൾ

യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെയും അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിനെതിരെയും വ്യാപാരികൾ

  • രാജ്യം ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യു.പി.ഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി

കൊയിലാണ്ടി: യു.പി.ഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ചാർജ് ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്നും, വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെയുള്ള സമയത്തെ അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിന് അടിയന്തിര പരിഹാരം കാണണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

രാജ്യം ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യു.പി.ഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ജി.എസ്.ടി, വരുമാന നികുതി, വിവിധ ലൈസൻസ് ഫീസുകൾ തുടങ്ങിയ സാമ്പത്തിക ബാധ്യതകൾ വഹിക്കുന്ന വ്യാപാരികൾക്ക് വീണ്ടും അധിക ചാർജ് ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.അതോടൊപ്പം, വൈകുന്നേരം 6 മുതൽ രാത്രി 9 വരെ കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്നുണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതി തടസ്സം വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾ കൂടുതലായി എത്തുന്ന ഈ സമയത്തെ വൈദ്യുതി തടസ്സം വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനാൽ അടിയന്തരമായി പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനീഷ് മലബാർ സ്വാഗതം പറഞ്ഞു. മണ്ടലം സെക്രട്ടറി. കെ.എം. രാജീവൻ, റിയാസ് അബൂബക്കർ,വനിത വിങ് യൂണിറ്റ് പ്രസിഡന്റ് ജെസ്‌ന. ഇസ്മായിൽ നക്ഷത്ര,ഷുഹൈബ്.പ്രജീഷ്. ലാലു. ചന്ദ്രൻ. പവിത്രൻ.നസീർ. പ്രേമൻശോഭ.ഹാരിഫ്സിഗ്സാക്ക് എന്നിവർ സംസാരിച്ചു. ഷഹീർ ഗ്യാലക്സി നന്ദിയും പറഞ്ഞു.ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് വിംഗ് ഭാരവാഹികളെയും വനിതാ വിംഗ് ഭാരവാഹികളെയും ആദരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )