
രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷിക ദിനം; പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
- കൊല്ലം സികെജി സ്മാരക കലാസമിതി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി : ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ തന്നെ ഇരുപത്തൊന്നാംന്തറ്റാണ്ടിലെ ഇന്ത്യയെ കുറിച്ച് ദീർഘദർശിത്വം ചെയ്ത നേതാവായിരുന്നു രാജീവ്ജിയെന്ന് ഡിസിസി ജന. സെക്രട്ടറി വി.വി. സുധാകരൻ പറഞ്ഞു. മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊല്ലം സികെജി സ്മാരക കലാസമിതി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും വി.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

ടെലകോം രംഗത്തും ഇൻഫർമേഷൻ ടെക്നോളജിയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ രാജീവിൻ്റെ ദീർഘവീക്ഷണ ത്തിൻ്റേയും ഭരണ നൈപുണ്യത്തിൻ്റേയും തെളിവാണ് . വോട്ടിംഗ് പ്രായം 18 ആക്കിയും അധികാരവികേന്ദ്രീകരണനിയമംനടപ്പിലാക്കിയും രാജ്യത്ത് ജനാധിപത്യശാക്തീകരണം സാധ്യമാക്കിയത് അദ്ദേഹത്തിൻ്റെ ഭരണ നേട്ടങ്ങളിൽ എടുത്തു പറയേണ്ടതാണ്. ശശീന്ദ്രൻ. ടി എ അദ്ധ്യക്ഷത വഹിച്ചു. എം. കെ. അൻസാർ, എം.വി. സുരേഷ്, ഒ.കെ. വിജയൻ, എ. കെ. ഉണ്ണികൃഷ്ണൻ, ടി. എ. അനിൽകുമാർ, ടി. അജിത് കുമാർ, പി. വേണു, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.
