രാജ്യാന്തരവിപണിയിൽ എണ്ണവില വീണ്ടും കുതിച്ചു

രാജ്യാന്തരവിപണിയിൽ എണ്ണവില വീണ്ടും കുതിച്ചു

  • വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിൻ്റെ വിലയും ഉയർന്നു.

വാഷിങ്ടൺ: ഇറാൻ യുദ്ധം അയവില്ലാതെ തുടരുന്നതിനിടെ രാജ്യാന്തരവിപണിയിൽ എണ്ണവില വീണ്ടും കുതിച്ചു. 2.5 ശതമാനത്തിൻ്റെ വില വർധനയാണ് ബ്രെന്റ് ക്രൂഡിന് രേഖപ്പെടുത്തിയത്. 107 ഡോളറിലേക്കാണ് ബ്രെന്റ് ക്രൂഡിന്റെ വില കുതിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിൻ്റെ വിലയും ഉയർന്നു. 96 ഡോളറായാണ് വില വർധിച്ചത്.

പാകിസ്താനിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് എണ്ണവിലയിൽ വീണ്ടും വർധനയുണ്ടായത്.അതേസമയം, ഹോർമുസ് തുറന്നത് കൊണ്ടുമാത്രം നിലവിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന ഇന്ധനക്ഷാമത്തിന് പരിഹാരമുണ്ടാവില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഹോർമുസ് തുറന്നാലും ഇന്ധനവിതരണം സാധാരണനിലയിലാവാൻ ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ട്. ഇത് മൂലം ഉടനടി എണ്ണവിലയിൽ ഒരു വിലക്കുറവ് പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോർട്ടുകൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )