ലഹരിവിരുദ്ധ ഷോർട്ട് ഫിലിം മത്സരം: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിക്ക് ജില്ലയിൽ ഒന്നാം സ്ഥാനം

ലഹരിവിരുദ്ധ ഷോർട്ട് ഫിലിം മത്സരം: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിക്ക് ജില്ലയിൽ ഒന്നാം സ്ഥാനം

ബ്ലൂമിംഗ് പെറ്റൽസ്” എന്ന ഹ്രസ്വചിത്രത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം.

കൊയിലാണ്ടി: സംസ്ഥാന ആഭ്യന്തര വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.ഐ.ഇ.ടി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയുടെ “ബ്ലൂമിംഗ് പെറ്റൽസ്” എന്ന ഹ്രസ്വചിത്രത്തിന് കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം. പത്തായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തിരുവനന്തപുരത്തെ പ്രിയദർശിനി ഹാളിൽ നടന്ന സമാപന സമ്മേളനത്തിൽ സ്കൂൾ ടീം പുരസ്കാരം ഏറ്റുവാങ്ങി.ഹ്രസ്വചിത്രത്തിന്റെ പ്രദർശനം കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് കോൺഫറൻസ് ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ വിദ്യാർഥികൾക്കായി പ്രദർശനം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി. സജിത, കൗൺസിലർ സി.കെ. ജയദേവൻ, പ്രിൻസിപ്പൽ സുധാകരൻ, ഷൈനി, സരുൺദാസ്, നസീർ എഫ്.എം., ഷൈനി സുവൈബ, നവീന ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ലഹരിക്കെതിരായ ബോധവൽക്കരണത്തിന് ഊന്നൽ നൽകുന്ന ഹ്രസ്വചിത്രത്തിന് ലഭിച്ച നേട്ടം വിദ്യാലയത്തിന് അഭിമാനമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )