
വാൽപ്പാറ അപകടം ; ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു
- ദാരുണമായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ന്യൂഡൽഹി: വാൽപ്പാറ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദ്രൗപതി മുർമു പറഞ്ഞു. ‘ദാരുണമായ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയാണ്’ രാഷ്ട്രപതി എക്സിൽ കുറിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം രേഖപ്പെടുത്തി.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഖർഗെ പറഞ്ഞു. റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ദുരന്തം വീണ്ടും അടിവരയിടുന്നതെന്നും ദുരിതബാധിത കുടുംബങ്ങൾക്ക് ഉടനടി നഷ്ടപരിഹാരവും പിന്തുണയും അധികാരികൾ ഉറപ്പാക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു.
CATEGORIES News
