വിയ്യൂരിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

വിയ്യൂരിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

  • രണ്ടുപേർക്ക് പരിക്ക്

കൊല്ലം: വിയ്യൂർ തെങ്ങിൽത്താഴെ ബാബു മാസ്റ്റർ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനും സ്‌കൂട്ടർ യാത്രികയ്ക്കും പരിക്കുണ്ട്. പേരാമ്പ്ര സ്വദേശി പ്രേമയ്ക്കും കുന്നോത്ത് മുക്ക് കാണോത്ത് മീത്തൽ നൗഷാദിനുമാണ് പരിക്കേറ്റത്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടo.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )