വിവാദങ്ങൾക്കിടെ മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന്

വിവാദങ്ങൾക്കിടെ മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന്

സംസ്ഥാന സർക്കാർ നേരത്തെ നൽകിയ അനുമതി പിൻവലിച്ചതിനെ തുടർന്ന് ഹൈക്കോടതി അനുമതിയോടെയാണ് ദേശീയ അധ്യാപക പരിഷത്ത് പരീക്ഷ നടത്തുന്നത്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മയിൽപ്പീലി യങ് സ്കോളർ പരീക്ഷയുടെ ജില്ലാതല മത്സരം ഇന്ന് ഓൺലൈനായി നടക്കും. സംസ്ഥാന സർക്കാർ നേരത്തെ നൽകിയ അനുമതി പിൻവലിച്ചതിനെ തുടർന്ന് ഹൈക്കോടതി അനുമതിയോടെയാണ് ദേശീയ അധ്യാപക പരിഷത്ത് പരീക്ഷ നടത്തുന്നത്. രാവിലെ 10 മുതൽ 11 മണിവരെയാണ് പരീക്ഷ. സംസ്ഥാനത്തെ വിവിധ സ്കൂ‌ളുകളിൽ നിന്നായി ഉപജില്ലാ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,610 കുട്ടികളാണ് ഇന്ന് ജില്ലാതല പരീക്ഷ എഴുതുക. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 86 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക.

സംസ്ഥാനത്തെ 5,216 സ്‌കൂളുകളിൽ 86 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. സംസ്ഥാനത്തെ 5,216 സ്‌കൂളുകളിൽ നിന്നായി നാലര ലക്ഷം കുട്ടികളാണ് ആദ്യഘട്ട പരീക്ഷയിൽ പങ്കെടുത്തത്.പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ അനുമതി ഇല്ലാത്തതിനാൽ കോടതിയുടെ അടുത്ത ഉത്തരവ് വരെ കാത്തിരിക്കണം. ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപീലിയും, അധ്യാപക സംഘടനയായ NTU വും സംയുക്തമായാണ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )