വീര്യം കുറഞ്ഞ മദ്യം ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് രേഖകൾ

വീര്യം കുറഞ്ഞ മദ്യം ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് രേഖകൾ

  • 2021-ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് ബെക്കാർഡി കമ്പനി നൽകിയ കത്ത് പുറത്തായി.

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ചട്ടത്തിലെ ഭേദഗതി ബെക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരമെന്ന് രേഖകൾ. 2021-ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് ബെക്കാർഡി കമ്പനി നൽകിയ കത്ത് പുറത്തായി. വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമെന്ന് ബെക്കാർഡി കമ്പനി കത്തിൽ പറയുന്നു.

കേരളരത്തിൽ വിൽപന ഇല്ലാത്തതിനാൽ ഇവന്റുകൾ ഗോവയിലേക്ക് മാറുന്നുവെന്ന് ബെക്കാർഡി ചൂണ്ടിക്കാട്ടി. കത്തിനു പിന്നാലെയാണ് എം.വി. ഗോവിന്ദൻ തുടർ നടപടിക്ക് നികുതി വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം നൽകാനും അടിയന്തരമായി വിശദ റിപ്പോർട്ട് നൽകാനുമായിരുന്നു നിർദേശം. കത്ത് ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമ സഭയിൽ ഉന്നയിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )