
വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തിയിട്ടും ദർശനത്തിനെത്താത്തവരുടെ വിവരങ്ങൾ പരിശോധിക്കാൻ അന്വേഷണം ശക്തമാക്കി
50 ലക്ഷത്തിലേറെ പേരുടെ ബുക്കിംഗ് വിവരങ്ങളാണ് പോലീസ് വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.
ശബരിമല : ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തിയിട്ടും ദർശനത്തിനെത്താത്തവരുടെ വിവരങ്ങൾ പരിശോധിക്കാൻ അന്വേഷണം ശക്തമാക്കി. 50 ലക്ഷത്തിലേറെ പേരുടെ ബുക്കിംഗ് വിവരങ്ങളാണ് പോലീസ് വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.തീർത്ഥാടനത്തിൻ്റെ തുടക്കത്തിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ വിവരങ്ങൾക്കാണ് പ്രധാനമായും പരിശോധന നടത്തുന്നത്. ഇതിനായി ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റ് വികസിപ്പിച്ച ടാറ്റ കൺസൽറ്റൻസി സർവീസസിനോട് അന്വേഷണസംഘം വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ചിലർ കൂട്ടമായി ബുക്കിംഗ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിനുപുറമെ സംസ്ഥാനത്തിനകത്തുനിന്നും സമാനമായ രീതിയിൽ കൂട്ട ബുക്കിംഗ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ബുക്കിംഗ് നടത്തിയിട്ടും ദർശനത്തിന് എത്താത്തതിന്റെ കാരണങ്ങളും ബുക്കിംഗ് വിവരങ്ങളിലെ അസ്വാഭാവികതകളും പരിശോധിച്ചുവരികയാണ്.
