വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

  • ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു

പയ്യോളി :തച്ചൻകുന്നു ഭാവന കലാവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. യുവ കവിയും അക്ഷര കോളേജ് പ്രിൻസിപ്പളുമായ ടി നാരായണൻ പള്ളിക്കര ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

മേഖലാ സമിതി കൺവീനർ കെ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ഡിവിഷൻ കൗൺസിലർ ഷഫീഖ് വടക്കയിൽ, ടി ചന്ദ്രൻ, ഷിജോഷ് കെ കെ, സംസാരിച്ചു. വിദ്യാർത്ഥിയായ സിനോവ ബഷീർ കഥകളുടെ ആസ്വാദനകുറിപ്പ് അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )