
വർണ്ണ കൂടാരം ഒരുക്കി
- ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ വർണ്ണ കൂടാരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ കോ-ഓർഡിനേറ്ററായി. കെ. കെ. രാജൻ,ടി.എം .ഷീജ ,പി. രാജൻ ,എ. സുരേഷ്, കെ. എൻ. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ബാലവേദി പ്രവർത്തകർ അഭിനയം, സംഗീതം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
CATEGORIES News