
ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
- വിജിലൻസ് എസ്പി എം.ജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടിൽ ദേവസ്വം വിജിലൻസ് എസ്പി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ വിശദമായ തുടരന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ബോർഡിനോട് ശിപാർശ ചെയ്തിട്ടുണ്ട്. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിനു മുമ്പ് മാറ്റിയതായാണ് കണ്ടെത്തൽ.ഓർഡർ ചെയ്ത നെയ്യ് പൂർണമായും എത്തിയിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യ് എത്തിക്കുന്നതിനുള്ള കരാർ ലഭിക്കുന്നതിനായി കരാറുകാരൻ കുറഞ്ഞ തുക ക്വോട്ട് ചെയ്തത് കേസിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.

ദേവസ്വം വിജിലൻസ് കണ്ടെത്തലിൽ പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധന നടത്തും. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും.വിജിലൻസ് എസ്പി എം.ജെ സോജന്റെ നേതൃത്വത്തിലാണ് നെയ്യ് ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടക്കുന്നത്. ക്രമക്കേടിൽ പി.എസ് പ്രശാന്ത്, എ. അജികുമാർ, മുരാരി ബാബു എന്നിവരാണ് പ്രതികൾ. ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
