സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി ടൂറിസം സൗഹൃദപരമായ പുതിയ എക്സൈസ് നയം സർക്കാർ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി ടൂറിസം സൗഹൃദപരമായ പുതിയ എക്സൈസ് നയം സർക്കാർ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

  • ദി ന്യൂ ഇന്ത്യൻ എക്സ‌്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗള അവതാരകനായ ‘ക്യു ആൻഡ് എ വിത്ത് ദി ചീഫ് മിനിസ്റ്റർ’ എന്ന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി ടൂറിസം സൗഹൃദപരമായ പുതിയ എക്സൈസ് നയം സർക്കാർ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . വിനോദസഞ്ചാരത്തിന് എതിരുനിൽക്കുന്ന യാതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഇതിനായുള്ള പുതിയ നയരൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ‌്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗള അവതാരകനായ ‘ക്യു ആൻഡ് എ വിത്ത് ദി ചീഫ് മിനിസ്റ്റർ’ എന്ന മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ പങ്കെടുക്കവെയാണ് വിദേശ രാജ്യങ്ങളിൽ പോയാൽ ആസ്വദിക്കാൻ പബ്ബുകളും മറ്റ് സൗകര്യങ്ങളുമുണ്ട്, എന്നാൽ കേരളത്തിൽ നിലവാരമുള്ള മദ്യംപോലും കിട്ടാൻ പ്രയാസമാണെന്ന് കേൾക്കുന്നുണ്ട്, അതിനാൽ എക്സൈസ് നയം ടൂറിസം സൗഹൃദമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന പ്രഭു ചൗളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം .

രണ്ട് വർഷത്തിനകം കേരളത്തിലെത്തുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൻ്റെ ഭാഗമായി പ്രമുഖ ആഗോള, ദേശീയ ഹോട്ടൽ ശൃംഖലകളുടെ പങ്കാളിത്തത്തോടെ 25 പുതിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. പ്ലാന്റേഷൻ ടൂറിസത്തിന് അനുമതി നൽകുന്ന നിർണ്ണായക നിയമ ഭേദഗതി ഈ മാസം തന്നെ പൂർത്തിയാക്കും. ആധുനിക ഓഷ്യനേറിയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, ആയുർവേദ-വെൽനസ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങളായ നോളജ് വാലികൾ എന്നിവ വികസിപ്പിക്കും. യൂറോപ്യൻ മാതൃകയിൽ 44 നദികളെ പരസ്പരം ബന്ധിപ്പിച്ച് റിവർ ക്രൂയിസുകളും കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് ക്രൂയിസ് ടെർമിനലുകളും സജ്ജമാക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പൈലറ്റ് പരിശീലനം, ഹെലികോപ്റ്റർ ട്രെയിനിങ്, എം.ആർ.ഒ സംവിധാനങ്ങൾ എന്നിവയടങ്ങുന്ന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )