
സംസ്ഥാനത്ത് ഈമാസം 31 വരെ ശക്തമായ മഴക്ക് സാധ്യത
- വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു
തിരുവന്തപുരം: സംസ്ഥാനത്ത് ഈമാസം 31 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു.

ഇത് വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ഉച്ചയ്ക്ക് പശ്ചിമ ബംഗാൾ വടക്കൻ ഒഡീഷ തീരത്ത് ബാലസോർ-കാനിങ്ങ് ഇടയിൽ കരയിൽപ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
CATEGORIES News
