
സംസ്ഥാനത്ത് ഏപ്രിൽ അവസാനത്തോടെ മഴ എത്തും
- ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. അതോടെ താപനില അൽപ്പം കുറയും എന്ന് ആശ്വസിക്കാം
തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ഈ ദിവസങ്ങളിൽ താപനില ഇത്രത്തോളം ഉയരാൻ കാരണമായത്.

ഇതാണ് രാത്രി സമയത്ത് പോലും അന്തരീക്ഷം തണുക്കാതിരിക്കുന്നതിന് കാരണം. ഇത് ഇടിമഴമേഘങ്ങൾ ഉണ്ടാകുന്നതിനും തടസമായിരുന്നു.അത് കൊണ്ടാണ് മഴയും കാര്യമായി കിട്ടാതിരുന്നത്. ഇന്നതേത് കൂടി ഈ പ്രതിചക്രവാതം ദുർബലമാകും ഇത് അന്തരീക്ഷം കുറച്ച് തണുക്കാൻ സഹായിക്കും. ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. അതോടെ താപനില അൽപ്പം കുറയും എന്ന് ആശ്വസിക്കാം.
CATEGORIES News
