
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
- 13,995 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണനിരക്ക് എത്തിയതിന് പിന്നാലെയാണ് വിലയിടിവുണ്ടായത്. ഗ്രാമിന് 30 രൂപയുടെ വിലക്കുറവാണ് ഉണ്ടായത്. 13,995 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത്. പവൻ്റെ വിലയിൽ 240 രൂപയുടെ കുറവുണ്ടായി.

1,11,960 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില കുറഞ്ഞത്. അതേസമയം, ആഗോളവിപണിയിൽ സ്വർണവില ഉയർന്നു. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.ഔൺസിന് 4,719.85 ഡോളറായാണ് വില ഉയർന്നത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നിട്ടുണ്ട്.
CATEGORIES News
