സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്കൂളുകൾ തുറക്കും

സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്കൂളുകൾ തുറക്കും

  • കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയത്.

റിയാദ്: സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കും. കഴിഞ്ഞ വർഷം മാത്രം രാജ്യത്തൊട്ടാകെ 120 സ്കൂളുകളാണ് തുറന്നത്. വിദേശികൾക്കും നിരവധി തൊഴിലവസരമാണ് ഇതിന്റെ ഭാഗമായി ലഭിക്കുക. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപം അനുവദിച്ചതിനു ശേഷം സൗദിയിൽ വിദേശി സ്വദേശി സ്കൂളുകളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയത്.

ഈ കമ്പനികൾക്ക് കീഴിൽ നിരവധി സ്‌കൂളുകൾ സൗദിയിൽ വരും. 2025-ൽ മാത്രം 120 പുതിയ സ്കൂളുകൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ തുറന്നു. പല പ്രശസ്‌ത വിദേശ സ്കൂളുകളുടെയും ബ്രാഞ്ചുകൾ റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യകളിൽ വരുന്നുണ്ട്. യുകെയിലെ ഷെർബോൺ, ബക്ക്സ്യുഡ്, റീഗേറ്റ് ഗ്രാമർ തുടങ്ങിയ സ്‌കൂളുകൾ പുതുതായി റിയാദിൽ വന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )