സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും പ്രവർത്തനത്തിൽ അതൃപ്‌തി പരസ്യമാക്കിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തി

സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും പ്രവർത്തനത്തിൽ അതൃപ്‌തി പരസ്യമാക്കിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തി

  • സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികൾ അടങ്ങുന്ന വിശദമായ കത്ത് അടൂർ പ്രകാശ് ഖാർഗെയ്ക്ക് നൽകിയതായാണ് റിപ്പോർട്ട്.

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും പ്രവർത്തനത്തിൽ അതൃപ്‌തി പരസ്യമാക്കിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്‌ച നടത്തി. നേരിട്ട് ഖാർഗെയെ കണ്ട് പരാതികൾ അറിയിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, യെസ് എന്ന് അടൂർ പ്രകാശ് മറുപടി നൽകി. മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങൾക്കൊന്നും അടൂർ പ്രകാശ് പ്രതികരിച്ചില്ല.സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികൾ അടങ്ങുന്ന വിശദമായ കത്ത് അടൂർ പ്രകാശ് ഖാർഗെയ്ക്ക് നൽകിയതായാണ് റിപ്പോർട്ട്. പാർട്ടി സർക്കാർ ഏകോപനമില്ലായ്‌മയിലെ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയതെന്നാണ് വിവരം.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെയും അടൂർ പ്രകാശ് കണ്ടു.ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കാണാനും അടൂർ പ്രകാശ് സമയം തേടിയതായാണ് സൂചന. നാളെ രാഹുൽഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി എംകെ മുനിർ, ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ജി ദേവരാജൻ എന്നിവരുടെ നിയമനത്തിന് പിന്നാലെയാണ് അടൂർ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നത്. പ്രധാനപ്പെട്ട സർക്കാർ തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ ‘മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്’ എന്നും അടൂർ പ്രകാശ് തുറന്നടിച്ചിരുന്നു. യുഡിഎഫ് ഏകോപന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുത്തിട്ടില്ലെന്നും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )