
സഖാവ് ടി.കെ. ഇമ്പിച്ചിയേട്ടന്റെ 6-ാം അനുസ്മരണ ദിനാചരണത്തിന്റെ സമാപനം യോഗം ഉദ്ഘാടനം ചെയ്തു
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി:ചേമഞ്ചേരി, തുവ്വക്കോട് പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനായി ത്യാഗ പൂർണ്ണമായി പ്രവർത്തിച്ച സഖാവ് ടി.കെ. ഇമ്പിച്ചിയേട്ടന്റെ 6-ാം അനുസ്മരണ ദിനാചരണത്തിന്റെ സമാപനം കുറിച്ച് ഏ കെ ജി കോർണറിൽ നടന്ന പൊതുയോഗം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.പി. അശോകൻ അധ്യക്ഷതവഹിച്ചു.

മികച്ച കർഷകനായ ആർ.പി.ഭാസ്കരനേയും, കർഷക തൊഴിലാളിയായ മഠത്തിക്കണ്ടി താഴെ നാരായണിയേയും ചടങ്ങിൽ ആദരിച്ചു. കുടുംബo ഏർപ്പെടുത്തിയ വിദ്യാർത്ഥിക്കുള്ള എൻഡോവ്മെന്റ് കെ.എം അലംകൃത് എന്ന വിദ്യാർത്ഥിക്ക് ടി.കെ. വിശ്വനാഥൻ വിതരണം ചെയ്തു. സഖാക്കൾ കെ.രവീന്ദ്രൻ ,വി പി രാജീവൻ കെ.ശ്രീനിവാസൻഎന്നിവർ സംസാരിച്ചു . വി.ടി.പ്രഭാകരൻ സ്വാഗതവും പ്രകാശൻ കേദാരം നന്ദിയും പ്രകാശിപ്പിച്ചു.
