
കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ പ്രചരണാർത്ഥം പൊയിൽക്കാവിൽ വിളംബര ജാഥനടത്തി
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ, വൈസ് പ്രസിഡണ്ട് തസ്ലീന നാസർ,തുടങ്ങിയവർ പങ്കെടുത്തു.
കൊയിലാണ്ടി:നവംബർ 10 മുതൽ 13 വരെ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ പ്രചരണാർത്ഥം പൊയിൽക്കാവിൽ വിളംബര ജാഥ നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ, വൈസ് പ്രസിഡണ്ട് തസ്ലീന നാസർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി ഷാനി,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ടീച്ചർ, പ്രിൻസിപ്പൾ പി.ജി ചിത്രേഷ്, പി.ടി.എ പ്രസിഡണ്ടുമാരായ എം. നിഷിത്ത് കുമാർ, സി.വി അഖിൽ, ഹെഡ്മിസ്ട്രസ് കെ.സി ബീന, രോഷ്നി വി.ആർ, ഷോമ ഷീനാലയം, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

CATEGORIES News
