
സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്
- വാങ്ചുക്ക്. ഞായറാഴ്ച ജന്തർ മന്ദറിൽ നിരാഹാര സമയം നടത്തും
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. ഞായറാഴ്ച ജന്തർ മന്ദറിൽ നിരാഹാര സമയം നടത്തും. ശനിയാഴ്ച കേന്ദ്ര സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നുമാണ് സോനം വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. സിജെപിയുടെയും വാങ് ചുക്കിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.അതിനിടെ സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി സിപിഐ നേതാവ് ആനി രാജയുൾപ്പെടെ ജന്തർ മന്ദറിലെത്തി.

ദീപ്കെയുടെ അമ്മയുമായി നേതാക്കൾ വീഡിയോ കോളിൽ സംസാരിച്ചു. വൈകാരിക രംഗങ്ങൾക്കാണ് ജന്ദർ മന്തർ സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ജനങ്ങൾ ഒപ്പമുണ്ടെന്ന് അമ്മയ്ക്ക് ഉറപ്പ് നൽകിയതായി ആനി രാജ പറഞ്ഞു.പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാൻ സിജെപി പ്രതിഷേധം ഊർജ്ജം നൽകിയെന്നും സിജെപിയുടെ ഉത്തരവാദിത്വം ഒരാൾ ഏറ്റെടുക്കണമെന്നും ആനി രാജ പറഞ്ഞു.
