സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയത്തിൻ്റെ ചിമ്മാനം നാടകം അരങ്ങേറി

സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയത്തിൻ്റെ ചിമ്മാനം നാടകം അരങ്ങേറി

  • ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി

തിരുവനന്തപുരം :തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയത്തിൻ്റെ ചിമ്മാനം നാടകം അരങ്ങേറി.ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട്ട് ഫെസ്റ്റിവലായ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ചിമ്മാനം എന്ന ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

ഒന്നര മണികൂർ അവതരണ ദൈർഘ്യ മുള്ള നാടകത്തിൻ്റെ രചന സുരേഷ് ബാബു ശ്രീസ്ഥയും സംവിധാനം മനോജ് നാരായണനുമാണ് നിർവഹിച്ചത്. അശ്വിൻ , ശരത് പാച്ചു, യാസിർ , വിഷ്ണു , സായൂജ്, അഭിനവ് , ഉണ്ണി കുന്നോൽ, അഷറഫ് അത്തോളി,ഗൗതം ആദിത്യൻ , അദ്വൈത്, ശ്രീലക്ഷ്മി,ശിവകാമി, കമർബാൻ, അയന, ലജ്ന ഷോളി, രാജശ്രീ , ശ്രീജ, നിഷിദ, ദേവിക, അന്നപൂർണ്ണ ,ബിജു കെ.വി. പി.പി ഹരിദാസൻ , കെ.പി ബാബുരാജ് എന്നിവർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )