
സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത്പ്രതിഷേധ ജാഥ നടത്തിയതിന് എൽപിഎസ്ടിറാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്
- തിരിച്ചറിഞ്ഞ 8പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് എൽപിഎസ്ടി
റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്.സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത്
പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8
പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്.
കേസിൽ സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.എൽപിഎസ്ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം
ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു വളർമതി.

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് വളർമതിപറഞ്ഞു. വിദ്യാർത്ഥി അധ്യാപകഅനുപാതം കുറയ്ക്കണം എന്നതിൽനിന്ന് പിന്നോട്ടില്ല.പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അവർ പറഞ്ഞു.
CATEGORIES News
TAGS THIRUVANANTHAPURAM
