
സ്മാർട്ട് കൊയിലാണ്ടി: റിസോഴ്സ് പേഴ്സൺമാർക്കുള്ള ശില്പശാല സംഘടിപ്പിച്ചു
- നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: നഗരസഭയിൽ നടപ്പിലാക്കുന്ന സമഗ്ര ശുചിത്വ മാലിന്യ പരിപാലന കർമ്മ പദ്ധതിയായ സ്മാർട്ട് കൊയിലാണ്ടിയുടെ ഭാഗമായി റിസോഴ്സ് പേഴ്സൺമാർക്കുള്ള ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. സുധീഷ് സ്വാഗതം പറഞ്ഞു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ രമ്യ പണ്ടാരക്കണ്ടി, കെ.എം. നജീബ്, ദൃശ്യ, കൗൺസിലർമാരായ പി.കെ. ഷൈജു, രമ്യ മനോജ്, സുരേഷ് എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ഐ.ഇ.സി. കോർഡിനേറ്റർ സരിത്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ലിജോയ് എന്നിവർ ക്ലാസുകൾ നയിച്ചു. നഗരസഭാ ക്ലീൻ സിറ്റി മാനേജർ വിനോദ് നന്ദി പറഞ്ഞു.

നവംബർ 12-ന് പദ്ധതി ഉദ്ഘാടനം ചെയ്യും .സ്മാർട്ട് കൊയിലാണ്ടി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 12-ന് തദ്ദേശഭരണ അഡീഷണൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ ഐ.എ.എസ്. നിർവഹിക്കും. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളിലും ശുചിത്വ വാർഡ് സഭകൾ നടന്നുവരികയാണ്. ജനങ്ങളെ പങ്കാളികളാക്കി സുസ്ഥിരമായ ശുചിത്വ-മാലിന്യ പരിപാലന സംവിധാനം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
