അടുക്കളയിൽനിന്നിറങ്ങിയപ്പോൾ തൊട്ടുമുന്നിൽ മൂർഖൻ! തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടമ്മ

കോഴിക്കോട് കുണ്ടു പറമ്പിൽ കുറ്റിയാടത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം ജനവാസകേന്ദ്രത്തിൽ മൂർഖനെ കണ്ടെത്തിയത് പ്രദേശവാസികളിൽ ഭീതി പരത്തി

കോഴിക്കോട് :കുണ്ടുപറമ്പ് കൃഷ്ണകൃപയിൽ സോമൻ നമ്പ്യാരുടെവീട്ടിലാണ് ഭീതി പരത്തിയ വമ്പൻ മൂർഖനെ കണ്ടെത്തിയത്. രാവിലെ അടുക്കളയിൽനിന്ന് പുറത്തിറങ്ങിയ ഭാര്യ ബേബിയുടെ തൊട്ടുമുന്നിലായിരുന്നു പാമ്പ്. അപ്രതീക്ഷിതമായി മുന്നിൽ മൂർഖനെ കണ്ട ബേബി ഭയന്ന് ഓടി മാറിയതിനാൽ പാമ്പുകടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.സംഭവത്തെ തുടർന്ന് കേരള ഫോറസ്റ്റ് സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. തുടർന്ന് മാത്തോട്ടം വനശ്രീയിലെ സർപ്പ വൊളന്റിയർ അനുശ്രീ സ്ഥലത്തെത്തി. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ മൂർഖനെ സുരക്ഷിതമായി പിടികൂടി.

ജനവാസകേന്ദ്രത്തിലെ വീട്ടിൽത്തന്നെ വലിയ മൂർഖനെ കണ്ടെത്തിയ സംഭവം പ്രദേശവാസികളിൽ ആശങ്കയും ഭീതിയും സൃഷ്ടിച്ചു. പാമ്പിനെ കണ്ടാൽ സ്വയം പിടികൂടാൻ ശ്രമിക്കാതെ സുരക്ഷിത അകലം പാലിച്ച് പരിശീലനം ലഭിച്ച പാമ്പ് രക്ഷാപ്രവർത്തകരെ വിവരം അറിയിക്കണമെന്ന സന്ദേശം കൂടിയാണ് ഈ സംഭവം നൽകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )