
അനധികൃത മത്സ്യ വ്യാപാരങ്ങൾനീക്കം ചെയ്തു
- തെരുവ് കച്ചവട ഐഡി കാർഡ് ഇല്ലാത്ത അനധികൃത മത്സ്യ വ്യാപാരങ്ങളാണ് നീക്കം ചെയ്തത്
കൊയിലാണ്ടി: നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ അനധികൃതമായി നടത്തിയ മത്സ്യ വിതരണം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. ലിങ്ക് റോഡ്, കൊല്ലം ടൗൺ, ബപ്പങ്ങാട് എന്നിവിടങ്ങളിലെ തെരുവ് കച്ചവട ഐഡി കാർഡ് ഇല്ലാത്ത അനധികൃത മത്സ്യ വ്യാപാരങ്ങളാണ് നീക്കം ചെയ്തത്.
നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ മരുതേരി, കെ റിഷാദ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജമീഷ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത വ്യാപാരങ്ങൾ നീക്കം ചെയ്തത്.പിടിച്ചെടുത്ത 30 കിലോഗ്രാം മത്സ്യം നഗരസഭ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നശിപ്പിക്കുകയും ചെയ്തു.
വരും ദിവസങ്ങളിൽ സ്ക്വാഡ് പ്രവർത്തനത്തിലൂടെ മുഴുവൻ അനധികൃത വ്യാപാരങ്ങളും നിർത്തലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ അറിയിച്ചു.
CATEGORIES News