അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ

അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ

  • മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം.

ന്യൂഡൽഹി : ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം. നിലവിൽ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന രീതി മാറും.

പകരം ഓരോ അംഗത്തിനും 7കിലോഗ്രാം വീതം നൽകും. എന്നാൽ ഒരു കുടുംബത്തിനു ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യം 35 കിലോ തന്നെയായി തുടരും. അതേസമയം നിയമഭേദഗതിയെ എതിർക്കുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് കേന്ദ്രം നിയമത്തിൽ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. 2017ലും സമാന ഭേദഗതിക്ക് കരട് പുറത്തിറക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )