
അപകടങ്ങൾ ഒഴിവാകുന്നത് ഭാഗ്യം കൊണ്ട്
- ഡ്രൈവിങ് സംസ്കാരം മാറണം
കൊയിലാണ്ടി: വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ ആനക്കുളത്ത് ഭാഗ്യം കൊണ്ടു മാത്രമാണ് ഒരുപകടം ഒഴിവായത്. വടകര ഭാഗത്ത് നിന്നും വാഹനങ്ങൾ സമാന്യം വേഗതയിൽ വരുന്നു. കാെയിലാണ്ടി ഭാഗത്ത് നിന്നും വന്ന ടിപ്പർ ലോറി മുചുകുന്ന് റാേഡിലേക്ക് പെട്ടെന്ന് തിരിയുന്നു. അതിനിടയിൽ ഇരുചക്ര വാഹനങ്ങളും. ഭാഗ്യത്തിന് വാഹനങ്ങൾ ബ്രേക്കിട്ടതിനാൽ കുട്ടിയിടിച്ചില്ലെന്ന് മാത്രം. ടിപ്പർ ലോറി പിന്നാേട്ടെടുത്ത് പ്രശ്നം പരിഹരിച്ചു. ഡ്രെെവർമാർ പരസ്പരം ന്യായ വാദങ്ങൾ നിരത്തി പതിവ് ശെെലിയിൽ വാക്കേറ്റം നടത്തി പിരിഞ്ഞു.

അശ്രദ്ധയും വേഗത യും കാരണം റോഡിൽ അപകടങ്ങൾ പെരുകുകയാണ്. റോഡിൻ്റെ പരിതാപ അവസ്ഥയും മറ്റും ഉണ്ടെങ്കിലും മര്യാദയുള്ള ഡ്രെെവിങ് സംസ്കാരത്തിൻ്റെ അഭാവം തന്നെയാണ് പ്രധാന പ്രശ്നം. വീതി കുറഞ്ഞ റോഡുകളുള്ള പല രാജ്യങ്ങളിലും ഗതാഗതം സുഗമമായി നടക്കുന്നത് അവരുടെ ഡ്രെെവിങ് സംസ്കാരത്തിൻ്റെ മേന്മയും നിയമം പാലിക്കണം എന്ന ഉയർന്ന പൗര ബാേധവുമാണെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. പൗരന്മാർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിയമ ലംഘനത്തിൻ്റെ പിഴ മുൻകൂട്ടി കണ്ട് പദ്ധതി തയ്യാറാക്കുന്ന നാട്ടിൽ ഇങ്ങനെയാെക്കയേ നടക്കൂ എന്ന് സമാധാനിക്കാം.