ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് മരിച്ച ജയബാലകൃഷ്ണ‌ണൻ്റെ കുടുംബത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ

ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് മരിച്ച ജയബാലകൃഷ്ണ‌ണൻ്റെ കുടുംബത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ

  • കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി നിയമപോരാട്ടത്തിൽ കുടുംബാംഗങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു

കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് മരിച്ച ജയബാലകൃഷ്ണ‌ണൻ്റെ കുടുംബത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ. ഇവരുടെ വീട്ടിൽ നേരിട്ടെത്തിയായിരുന്നു സന്ദർശനം. കുടുംബത്തെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി നിയമപോരാട്ടത്തിൽ കുടുംബാംഗങ്ങൾക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്‌ജിക്കെതിരായ പരാതിയടക്കം കുടുംബം മുഖ്യമന്ത്രിക്ക് നൽകി. ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പരാതി.

അപകടത്തെതുടർന്ന് ജഡ്‌ജിയും കുടുംബവും മറ്റൊരു വാഹനത്തിൽ അവിടേക്ക് എത്തി. ഇത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടതാണെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു. തെളിവ് നശിപ്പിക്കാനാണ് ജഡ്ജി അതിവേഗം തന്നെ സ്ഥലത്തെത്തിയതെന്നും ഇവർ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )