
അയോധ്യ തട്ടിപ്പ് പാർലമെന്റിൽ ഉന്നയിക്കും ;കെസി വേണുഗോപാൽ
- ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം അയോധ്യ ക്ഷേത്രത്തിലടക്കം നടക്കുന്ന അമ്പലക്കൊള്ളകളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി
കണ്ണൂർ: ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം അയോധ്യ ക്ഷേത്രത്തിലടക്കം നടക്കുന്ന അമ്പലക്കൊള്ളകളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി അയോധ്യ ക്ഷേത്രത്തിലെ കാണിക്കപ്പണം കവർന്ന സംഭവത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ പ്രധാന നേതാവാണ് പ്രതിയെന്നും എന്നാൽ ആർക്കെതിരെയും ഒരു നടപടിയുമെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റ്സമ്മേളനത്തിൽ ഈ കൊള്ളയ്ക്ക് മോദി സർക്കാരിനെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാർ രാജ്യത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
CATEGORIES News
