
കൃത്യ സമയത്ത് ചികിത്സ നൽകാത്തതുമൂലം ഗർഭസ്ഥ ശിശു മരിച്ചു
- കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരണപ്പെട്ടത്.
കോഴിക്കോട്: കൃത്യ സമയത്ത് ചികിത്സ നൽകാത്തതുമൂലം ഗർഭസ്ഥ ശിശു മരിച്ചു. കോഴിക്കോട് അഗസ്ത്യമുഴിയിൽ ആയിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് മരണപ്പെട്ടത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ പരാതിയുമായി കുടുംബം രംഗത്തെത്തി. ഇന്നലെ രാവിലെ ആയിരുന്നു പരാതിക്കാസ്പദമായ സംഭവം. അധികൃതർ സമയത്തിന് ചികിത്സ നൽകാത്തതാണ് ഗർഭസ്ഥ ശിശു മരിക്കാനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അഞ്ചാം മാസം മുതൽ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ജൂൺ മാസം 24നായിരുന്നു പ്രസവ തീയതി. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ നേരെത്തെ ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റാക്കാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നുവെ ന്നും ബന്ധുക്കൾ പഞ്ഞു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
CATEGORIES News
