ആദ്യ ശമ്പളം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ

ആദ്യ ശമ്പളം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ

  • സമൂഹത്തിലെ കിടപ്പ് രോഗികൾക്കും അശരണരുമായ ആളുകൾക്ക് കൈത്താങ്ങാകുന്ന നെസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് ആദ്യ ശമ്പളം സംഭാവനയായി നൽകിയത്.

കൊയിലാണ്ടി: ജനപ്രതിനിധിയായി ലഭിച്ച ആദ്യ ശമ്പളം കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നെസ്റ്റിന് കൈമാറി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ. സമൂഹത്തിലെ കിടപ്പ് രോഗികൾക്കും അശരണരുമായ ആളുകൾക്ക് കൈത്താങ്ങാകുന്ന നെസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് ആദ്യ ശമ്പളം സംഭാവനയായി നൽകിയത്.

ജനപ്രതിനിധി എന്ന നിലയിൽ ലഭിച്ച ആദ്യ വരുമാനം തന്നെ സമൂഹനന്മയ്ക്കായി മാറ്റിവെച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്ന് വിലയിരുത്തപ്പെടുന്നു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്നതിനും ഇത്തരം ഇടപെടലുകൾ പ്രചോദനമാകുമെന്നും കരുതുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )