
ഇന്ധന വിലവർധനപ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
- ഐ എൻ ടി യു സി കൊയിലാണ്ടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു .
കൊയിലാണ്ടി:ഇന്ധനവില വർദ്ധനവിനെതിരെ ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ സംസ്ഥാനസമിതിയുടെ ആഹ്വാനപ്രകാരം ഐ എൻ ടി യു സി കൊയിലാണ്ടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു .
റഷീദ് പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു.

സംസ്ഥാനസമിതിയംഗം സന്തോഷ് എ, യൂത്ത് വിഭാഗം ജില്ലാ പ്രസിഡണ്ട് സി വി അഖിൽ, പി രാഘവൻ, പി കെ പുരുഷോത്തമൻ ,നിഷാദ് മരുതൂർ, സുമതി കെ യം, കൗൺസിലർമാരായ നിഷ കെ കെ , മൈഥിലി സോമൻ എന്നിവരും ടി കെ സജീവൻ , കെ ബാബു, ഒ കെ വിജയൻ,ഹാഷിം പി വി , ടി പ്രേമൻ എന്നിവർ സംസാരിച്ചു
CATEGORIES News
